Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locked House

Palakkad

പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം; സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു

ആ​ല​ത്തൂ​ർ: പ​ഴ​മ്പാ​ല​ക്കോ​ട് പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഏ​ക​ദേ​ശം 10 പ​വ​ൻ സ്വ​ർ​ണ​വും 90,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി.

പ​ഴ​ന്പാ​ല​ക്കോ​ട് താ​ന​ത്ത് വീ​ട്ടി​ൽ ടി.​കെ. ജോ​യി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നും 2.30 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.
ജോ​യി​യു​ടെ ഭാ​ര്യ അ​വ​രു​ടെ വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രെ വി​ളി​ക്കാ​ൻ 1.30 ന് ​ജോ​യി വീ​ടു​പൂ​ട്ടി താ​ക്കോ​ൽ ര​ഹ​സ്യ​സ്ഥ​ല​ത്തു​വ​ച്ച് പോ​യ​താ​ണ്. ഒ​രു​മ​ണി​ക്കൂ​റി​ന​കം ഭാ​ര്യ​യെ കൂ​ട്ടി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ലാ​ണ് കി​ട​പ്പു​മു​റി​യു​ടെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. ജോ​യി ആ​ല​ത്തൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Latest News

Corehub Up